മോഹൻലാലിനെപ്പോലെയല്ല, മമ്മൂട്ടിക്ക് സ്നേഹം പ്രകടിപ്പിക്കാനറിയില്ല!
ചൊവ്വ, 19 ജനുവരി 2016 (09:47 IST)
മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും അമ്മയായി അനവധി സിനിമകളിൽ അഭിനയിച്ച നടിയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിൻറെ അമ്മയായി ഏറ്റവും തിളങ്ങിയതും കവിയൂർ പൊന്നമ്മ തന്നെ. ഇവരിൽ ആരോടാണ് പൊന്നമ്മയ്ക്ക് ഏറ്റവും പ്രിയമെന്ന് ചോദിച്ചാലോ?
"മോഹൻലാലിനെപ്പോലെയല്ല, മമ്മൂട്ടിക്ക് സ്നേഹം അങ്ങനെ പുറമേ പ്രകടിപ്പിക്കാനറിയില്ല. എൻറെ ഒന്നാമത്തെ മകൻ മമ്മൂട്ടി തന്നെ" - എന്നാണ് കവിയൂർ പൊന്നമ്മയുടെ അഭിപ്രായം.
മമ്മൂട്ടിയുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ച ഒരുപാട് സിനിമകളുടെ ഓർമ്മ മനസിലേക്ക് കയറിവരുന്നുണ്ടല്ലേ? അവയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് തനിയാവർത്തനവും അരയന്നങ്ങളുടെ വീടും ഒക്കെ ആയിരിക്കുമെന്നതിൽ സംശയമില്ല.