മോഹന്‍ലാല്‍ വന്നില്ലെങ്കില്‍ സുരേഷ്ഗോപി; പത്മരാജന്‍ കൂടുതല്‍ ആലോചിച്ചില്ല!

Webdunia
ശനി, 4 മാര്‍ച്ച് 2017 (17:15 IST)
മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരുന്നു പത്മരാജന്‍. അദ്ദേഹത്തിന്‍റെ ചില പ്രധാന സിനിമകളില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അവയെല്ലാം മോഹന്‍ലാലിന്‍റെ കരിയറിലെ തിളക്കമുള്ള അധ്യായങ്ങളുമാണ്. നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍ തുടങ്ങിയവ ഉദാഹരണം.
 
‘ഇന്നലെ’ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പത്മരാജന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ ആ സമയത്ത് നിന്നുതിരിയാന്‍ കഴിയാത്ത തിരക്കായിരുന്നു ലാലിന്. അതോടെ ആ കഥാപാത്രത്തെ സുരേഷ്ഗോപി അവതരിപ്പിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
 
സുരേഷ്ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇന്നലെയിലെ നരേന്ദ്രന്‍ മാറുകയും ചെയ്തു. ചിത്രത്തിന്‍റെ ക്ലൈമാക്സിലെ സുരേഷ്ഗോപിയുടെ പ്രകടനം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്.
Next Article