മോഹന്‍ലാല്‍ പിന്‍‌മാറി, ‘ഗാഥ’ ഉപേക്ഷിച്ചു !

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:56 IST)
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ഗാഥ’ ഉപേക്ഷിച്ചു. മോഹന്‍ലാല്‍ പിന്‍‌മാറിയതാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. എന്നാല്‍ വലിയ ചെലവ് വരുമെന്നതിനാല്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ടി പത്‌മനാഭന്‍റെ പ്രശസ്ത കഥ ‘കടല്‍’ ആണ് ഗാഥ എന്ന പേരില്‍ ഷാജി എന്‍ കരുണ്‍ ചലച്ചിത്രമാക്കാനിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഇതേപ്പറ്റിയുള്ള ആലോചന തുടങ്ങിയതാണ്. കുട്ടിസ്രാങ്കിന് ശേഷം ഈ പ്രൊജക്ട് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ പ്രൊജക്ട് തുടങ്ങാന്‍ വൈകിയതോടെ സ്വപാനം എന്ന ജയറാം പ്രൊജക്ട് ഷാജി എന്‍ കരുണ്‍ ചെയ്തു.
 
എന്തായാലും ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍‌മാറിയതായാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്‍റെ പിന്‍‌മാറ്റത്തിന് കാരണം അറിവായിട്ടില്ല. ‘വാനപ്രസ്ഥം’ എന്ന ക്ലാസിക്കിന് ശേഷം ഷാജി എന്‍ കരുണ്‍ - മോഹന്‍ലാല്‍ ടീമിന്‍റേതായി എത്തേണ്ടിയിരുന്ന ‘ഗാഥ’ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ പ്രൊജക്ടാണ്.