1000 കോടി ചെലവില്‍ രണ്ടാമൂഴത്തെ ആധാരമാക്കി ഒരുങ്ങുന്ന മഹാഭാരതത്തില്‍ അനുഷ്ക ഷെട്ടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അത് യാഥാര്‍ത്ഥ്യമായാല്‍ അനുഷ്കയുടെ ആദ്യ മലയാള ചിത്രമായിരിക്കും മഹാഭാരത.
ഐശ്വര്യ റായി, മഞ്ജു വാര്യര്‍, നയന്‍താര, തൃഷ തുടങ്ങിയ സൂപ്പര്‍ നായികമാരുടെ പേരുകളും മഹാഭാരതത്തോട് ചേര്‍ത്ത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും സാധ്യത അനുഷ്കയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനുഷ്ക മഹാഭാരതത്തിലും നായികയായാല്‍ അതൊരു ചരിത്ര സംഭവമായിരിക്കും. കാരണം, ബ്രഹ്മാണ്ഡഹിറ്റായ ബാഹുബലിയിലെ നായികയും അനുഷ്കയായിരുന്നു എന്നതുതന്നെ.