പുലിമുരുകന് ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തെങ്കിലും ആരാധകരുടെ പ്രതീക്ഷ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മേജർ രവി ചിത്രത്തിലായിരുന്നു. കീർത്തിചക്ര, മിഷൻ 90 ഡേയ്സ് പോലുള്ള കിടിലൻ ചിത്രം പ്രതീക്ഷിച്ചാണ് ആരാധകർ തീയേറ്ററിൽ എത്തിയത്. എന്നാൽ, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾ നൽകിയ നിരാശ ഈ ചിത്രം നൽകിയിട്ടില്ലെന്ന് പറയാം.
ഒരു വട്ടം കണ്ടിറങ്ങാവുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. ചിത്രത്തിൽ ഫുൾ മാർക്ക് കൊടുക്കാവുന്നതു യുദ്ധരംഗങ്ങൾക്കാണ്. യുദ്ധം നമുക്ക് നേട്ടങ്ങൾ തരില്ല മരിച്ചു നാശം മാത്രമാണ് വരുത്തൂ എന്ന സന്ദേശം ആണ് 1971 പറയുന്നത്. സുജിത് വാസുദേവിന്റെ ക്യാമറകിടിലം.
ചിത്രം കണ്ടിറങ്ങിയവർ മമ്മൂട്ടിയേയും ഓർക്കും. ഒരു നിറഞ്ഞ കൈയ്യടിയ്ക്ക് മമ്മൂക്ക കൂടി അർഹനാണ്. അക്ഷരാർത്ഥത്തിൽ മമ്മൂക്കയുടെ നരേഷൻ തകർത്തു. ചിത്രം തുടങ്ങുമ്പോൾ ഉള്ള മമ്മൂക്കയുടെ ശബ്ദത്തിലുള്ള നരേഷൻ ഒരു ഗാംഭീര്യം തന്നെ ആയിരുന്നു എന്നു വേണം പറയാൻ.