മമ്മൂട്ടി മാത്രമല്ല, ദുല്‍ക്കറിന് അജിത്തും മെഗാസ്റ്റാര് ‍!

Webdunia
ബുധന്‍, 18 മാര്‍ച്ച് 2015 (13:52 IST)
തമിഴകത്ത് സൂപ്പര്‍സ്റ്റാര്‍ എന്നുപറഞ്ഞാല്‍ അത് രജനികാന്ത് മാത്രമാണ്. കേരളത്തില്‍ മെഗാസ്റ്റാര്‍ എന്ന വാക്കിന് മമ്മൂട്ടി എന്നാണര്‍ത്ഥം. എന്നാ‍ല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന് തമിഴ് നായകന്‍ അജിത്തും മെഗാസ്റ്റാര്‍ തന്നെ!
 
“അജിത് സാര്‍ എന്നുപറഞ്ഞാല്‍ അത് മെഗാ ആണ്. മറ്റൊരു വാക്കും നിങ്ങള്‍ക്ക് ആവശ്യമില്ല. അത്ഭുതപ്പെടുത്തുന്ന താരം. സൂപ്പര്‍ സ്റ്റൈലിഷ് !” - അജിത്തിനെക്കുറിച്ച് പറയുമ്പോള്‍ ദുല്‍ക്കറിന് നൂറുനാവ്. 
 
ദുല്‍ക്കറിന്‍റെ ‘ഓ കാതല്‍ കണ്‍‌മണി’ എന്ന മണിരത്നം ചിത്രം ഏപ്രിലില്‍ റിലീസാകുകയാണ്. അതിന്‍റെ ഭാഗമായുള്ള അഭിമുഖങ്ങളിലാണ് ദുല്‍ക്കര്‍ തമിഴ് താരങ്ങളെക്കുറിച്ച് വാചാലരായത്. 
 
“അസാധ്യമാം വിധം സമര്‍പ്പണമനോഭാവമുള്ളയാളാണ് സൂര്യ. എല്ലാവര്‍ക്കും പ്രചോദനമായ മനുഷ്യന്‍” - സൂര്യയെക്കുറിച്ചുള്ള ദുല്‍ക്കറിന്‍റെ വാക്കുകള്‍.
 
ഓ കാതല്‍ കണ്‍‌മണിയിലൂടെ തമിഴ്നാട്ടിലും ദുല്‍ക്കര്‍ യുവസൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തുമോ? കാത്തിരിക്കാം. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം.