ഫേസ്‌ബുക്കില്‍ കൂട്ട തല്ലാണ്, ലാലേട്ടന്‍ ഫാന്‍സും ഇക്ക ഫാന്‍സും തമ്മില്‍. മമ്മൂട്ടിക്ക് 22 വയ്സിന്റെ ചെറുപ്പമെന്ന് മമ്മൂട്ടി ഫാന്‍സുകാര്‍ പറയുമ്പോള്‍ പൊട്ടിയ പടങ്ങളുടെ കണക്കാണിതെന്നാണ് ലാല്‍ ഫാന്‍സുകാരുടെ ആക്ഷേപം. എന്തായാലും പരാജയങ്ങളെ മൌനത്തോടെ സമ്മതിക്കുന്ന ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, ‘ഇക്ക തിരിച്ചു വരും’.
കാരണം മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് പരാജയങ്ങളെ ഭയമില്ല എന്നതു തന്നെ. എന്നൊക്കെ മമ്മൂട്ടിയെ എഴുതിതള്ളിയോ അന്നൊക്കെ അതിലും വലിയ വിജയം ഒരുക്കി തിരിച്ച് വരവ് നടത്തിയിട്ടുമുണ്ട്. ഇപ്പോള്‍ പൊട്ടിയെന്ന് പറയുന്ന പടങ്ങളും നിര്‍മാതാവിന്റെ കൈപൊള്ളിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇവയെല്ലാം തന്നെ സാമ്പത്തികമായി വിജയിച്ചവയാണ്. കാരണം സൂപ്പര്‍ സ്റ്റാര്‍ പടങ്ങളുടെ സാറ്റലൈറ്റ് വാല്യൂ തന്നെ, ഇപ്പോള്‍ വിമര്‍ശനം ഏല്‍ക്കുന്ന ഗ്യാംഗ്‌സ്റ്റര്‍ പോലും കൈരളി ചാനല്‍ സ്വന്തമാക്കിയത് അഞ്ചു കോടി രൂപയ്ക്കാണ്. മമ്മൂട്ടിയെ ഇതുവരെ മനസിലാക്കിയിട്ടില്ലാത്തവരാണ് ആ മഹാനടനേറ്റ ചെറിയൊരു തിരിച്ചടിയില്‍ ആഹ്ലാദിക്കുന്നത്.
1987- ല്‍ മമ്മൂട്ടിക്ക് ഇതുപോലൊരു കാലമുണ്ടായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അന്നും ‘മമ്മൂട്ടിവിരുദ്ധര്‍’ ആര്‍ത്താഘോഷിച്ചിരുന്നു. എന്നാല്‍ ഡെന്നിസ് ജോസഫിന്‍റെ തൂലികത്തുമ്പില്‍ വിരിഞ്ഞ ജോഷിയുടെ ‘ന്യൂഡല്‍ഹി’യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അതുകൊണ്ട് മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ കാലം കഴിഞ്ഞിട്ടില്ല. ഇപ്പോഴും 2015 വരെ അദ്ദേഹത്തിന് ഡേറ്റില്ലായെന്നതാണ് യാഥാര്‍ഥ്യം. കാര്യം എന്താണെങ്കിലും മമ്മൂട്ടിക്ക് ഒരു വിജയം അനിവാര്യമാണ്.