പ്ലാങ്കമണ്ണില്‍ നിന്ന് 15 വര്‍ഷം മുമ്പ് ജാനറ്റ് എന്ന നഴ്സിനെ വിവാഹം കഴിച്ച് ജര്‍മ്മനിയിലേക്ക് പോയ ആളാണ് മാത്തുക്കുട്ടി. ജര്‍മ്മനിയില്‍ ഒരു വലിയ സുഹൃദ്സംഘമുണ്ട് മാത്തുക്കുട്ടിക്ക്. മിക്കവരും പ്ലാങ്കമണ്‍ സ്വദേശികളാണ്. ആ സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു പ്രത്യേക ദൌത്യത്തിനായി മാത്തുക്കുട്ടിയെ നാട്ടിലേക്ക് അയയ്ക്കുന്നു.
15 വര്‍ഷത്തിന് ശേഷം ആദ്യമായി പ്ലാങ്കമണ്ണിലെത്തുന്ന സന്തോഷവും തന്‍റെ ദൌത്യം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു മാത്തുക്കുട്ടിക്ക്. എന്തായാലും പ്ലാങ്കമണ്ണിലെത്തിയ മാത്തുക്കുട്ടി ആകെ അങ്കലാപ്പിലായി. പതിനഞ്ച് വര്‍ഷം മുമ്പ് അയാള്‍ ജീവിച്ച ഗ്രാമമായിരുന്നില്ല അത്. പ്ലാങ്കമണ്‍ ആകെ മാറിയിരുന്നു.
എങ്കിലും അയാള്‍ ആ പ്രശ്നങ്ങളൊക്കെ അതിജീവിക്കുകയും തന്‍റെ ദൌത്യത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവിടെ കാത്തിരുന്നത് അയാള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളായിരുന്നു. ഒടുവില്‍ അയാള്‍ ജര്‍മ്മനിയിലേക്ക് മടങ്ങുന്നു. അയാള്‍ക്ക് തന്‍റെ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുമോ? - അറിയണമെങ്കില്‍ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ തിയേറ്ററുകളിലെത്തുന്നതുവരെ കാത്തിരിക്കണം.
മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത് - മുത്തുമണിയും അലീഷയും. മധു നീലകണ്ഠന്‍ ക്യാമറ ചലിപ്പിക്കുന്ന മാത്തുക്കുട്ടിക്ക് സംഗീതം പകരുന്നത് ഷഹബാസ് അമന്‍.