മമ്മൂട്ടി 'ഗ്രേറ്റ്' ആണ്, ഡേവിഡ് നൈനാന് മുന്നിൽ പുലിമുരുകന് മുട്ടുകുത്താതെ വഴിയില്ല!

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (11:18 IST)
കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയെ വേറെ ലെവ‌ലിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. ആ പുലിമുരുകന്റെ റെക്കോർഡുകൾ തകർക്കാൻ കെൽപ്പുള്ള ഒരേ ഒരാൾ മമ്മൂട്ടി ആണെന്ന് തെളിയുകയാണ്. പുലിമുരുകൻ നേടിയ ഓരോ റെക്കോർഡും പൊളിച്ചടുക്കുകയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ.
 
ആദ്യ നൂറ് കോടി, 105 കോടി നേടിയ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന അവകാശ വാദവുമായിട്ടാണ് നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ എത്തിയത്. പറഞ്ഞതു പോലെ തന്നെ റെക്കോര്‍ഡുകളെല്ലാം ഒരരുകില്‍ നിന്ന്  സ്വന്തം പേരിലാക്കി കുതിക്കുകയാണ് ചിത്രം.
 
അതിവേഗം ഇരുപത് കോടി നേടി ചിത്രമെന്ന റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. അല്ലെങ്കിലും അതങ്ങനെ തന്നെയാണ്, മോഹൻലാലിനൊപ്പം നിൽക്കാനും കളിയിൽ മോഹൻലാലിനെ പൊളിച്ചടുക്കാനും ശക്തൻ എന്നും മമ്മൂട്ടി തന്നെയായിരുന്നു. റെക്കോർഡുകൾ ഇല്ല എന്ന് വിമർശിച്ചവർക്കുള്ള മറുപടിയാണ് ഗ്രേറ്റ് ഫാദറിന്റെ ഇരുപത് കോടി ക്ലബ്. അഞ്ച് ദിവസം കൊണ്ടാണ് ദ ഗ്രേറ്റ് ഫാദര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 
 
പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടായിരുന്നു വിജയക്കുതിപ്പിന് ഗ്രേറ്റ് ഫാദര്‍ തുടക്കമിട്ടത്. 4.03 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.31 കോടി രൂപയാണ്. ചരിത്രത്തില്‍ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ദ ഗ്രേറ്റ് ഫാദര്‍. 
 
ദ ഗ്രേറ്റ് ഫാദറിന് നിലവിലുള്ള പ്രേക്ഷക പിന്തുണ അതേപോലെ നിലനിര്‍ത്താനായാല്‍ അതിവേഗം 50 കോടി എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കാം. നിലവില്‍ അത് പുലിമുരുകന്റെ പേരിലാണ്. അടുത്ത ദിവസങ്ങളില്‍ വലിയ റിലീസുകള്‍ ഉള്ളതിനാല്‍ ഈ നേട്ടം ഗ്രേറ്റ് ഫാദറിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. എന്നാൽ, കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതോടെ ഒരു പരിധി വരെ ആ കടമ്പ മറികടക്കാൻ ചിത്രത്തിന് സാധിയ്ക്കും.
 
മലയാളത്തിലെ സകല റെക്കോര്‍ഡുകളും ഗ്രേറ്റ്ഫാദര്‍ തകര്‍ത്തെറിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കാരണം, ആദ്യദിന കളക്ഷനില്‍ നിന്നും പടിപടിയായി കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഈ മമ്മൂട്ടിച്ചിത്രം. ദി ഗ്രേറ്റ്ഫാദറിന്‍റെ ഈ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ബോക്സോഫീസില്‍ ഇതുപോലെ ഒരു കുതിപ്പ് അപൂര്‍വ്വമാണ്. 
 
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നതാണ് ഗ്രേറ്റ്ഫാദറിനെ അനുപമ വിജയം നേടാന്‍ സഹായിക്കുന്നത്. 
മമ്മൂട്ടി കഴിഞ്ഞാല്‍ ഈ പ്രൊജക്ടിലെ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകം ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകനാണ്. അടുത്ത അന്‍‌വര്‍ റഷീദ് എന്നാണ് സിനിമാലോകം ഈ ചെറുപ്പക്കാരനെ വിശേഷിപ്പിക്കുന്നത്. ജീത്തു ജോസഫും അമല്‍ നീരദും ഒരുമിച്ചുചേര്‍ന്നതുപോലെയെന്നാണ് ആരാധകരുടെ അഭിപ്രായം.
Next Article