കട്ടപ്പനയിലെ അച്ചായന് അനുയോജ്യമായ ഭാഷാശൈലിയിലായിരിക്കും മമ്മൂട്ടി തോപ്പിൽ ജോപ്പനിൽ സംസാരിക്കുക. കബഡി തന്നെ ജീവിതമായിക്കാണുന്ന, കട്ടപ്പനയിലെ ഒരു കബഡി ടീമിൻറെ നേതൃസ്ഥാനത്തുള്ളയാളാണ് ജോപ്പൻ. മമ്മൂട്ടി ഉൾപ്പെടുന്ന കബഡി മത്സര രംഗങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൻറെ ഹൈലൈറ്റായിരിക്കും.