കുടുംബചിത്രങ്ങള്‍ അല്ലെങ്കില്‍ ആക്ഷന്‍ സിനിമകള്‍ ഇവയൊക്കെയായിരുന്നു മമ്മൂട്ടിച്ചിത്രങ്ങളെന്നാല് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഇടക്കാലത്ത് പിന്നീട് അദ്ദേഹം കോമഡിയിലേക്ക് മാറി. ഇപ്പോഴിതാ മറ്റൊരു ട്രാക്ക് മാറ്റത്തിലാണ് മമ്മൂട്ടി. പ്രത്യേകിച്ച് ഒരു രീതി അവലംബിക്കാതെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും തേടിയാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രയാണം.
‘പുതിയ നിയമം’ എന്ന ത്രില്ലര്‍ കണ്ട് ത്രില്ലടിച്ച മലയാളികള്‍ക്ക് മുമ്പിലേക്ക് ഇനിയൊരു പ്രണയചിത്രം മമ്മൂട്ടിയുടേതായി എത്തും. ഉദയ് അനന്തന് സംവിധാനം ചെയ്ത ‘വൈറ്റ്’.
സാധാരണയായി മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രണയത്തിന് അത്ര പ്രാധാന്യം ലഭിക്കാറില്ല. എന്തായാലും വൈറ്റ് സമ്പൂര്‍ണമായി ഒരു പ്രണയചിത്രമാണ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹ്യുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.
ലണ്ടനാണ് സിനിമയുടെ ഒരു പ്രധാന ലൊക്കേഷന്‍. ഇറോസ് ഇന്റര്‍നാഷണലാണ് വൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. രോഷ്നി മേനോന് എന്ന ഇരുപതുകാരിയുടെയും അവളുമായി വലിയ പ്രായവ്യത്യാസമുള്ള പ്രകാശ് റോയ് എന്ന കോടീശ്വരന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.