മമ്മൂട്ടിയെ കണ്ടവര്‍ പിന്നെ വേറെ ആരുടേയും പിറകേ ആരാധന മൂത്ത് അലയുകയില്ല: അനൂപ് മേനോന്‍

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (14:26 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരിക്കല്‍ എങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. മമ്മൂട്ടിയുടെ വലിയൊരു ആരാധകനാണ് നടന്‍ അനൂപ് മേനോന്‍. താന്‍ കണ്ട ഏറ്റവും വലിയ താരം മമ്മൂക്കയാണെന്ന് അനൂപ് മേനോന്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 
മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകേ ആരാധനയുമായി അലയില്ലെന്ന് നടന്‍ പറയുന്നു. ദുബായ് പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിലെ പ്രധാന അതിഥികള്‍ ആയ അക്ഷയ് കുമാറും ജോണ്‍ എബ്രഹാവും എത്തിയപ്പോള്‍ അനൂപിനൊപ്പം ഉണ്ടായിരുന്നവര്‍ പലരും ഫോട്ടോയെടുക്കാന്‍ അവരോടൊപ്പം നിന്നു. എന്നാല്‍, താരം മാത്രം അതിനുള്ള താല്‍പ്പര്യം കാണിച്ചില്ലത്രേ.
 
അവരുടെ കൂടെ ഫോട്ടോയെടുക്കാതെ മാറി നിന്നത് കണ്ട സുഹൃത്ത് കാര്യം ചോദിച്ചപ്പോഴായിരുന്നു അനുപിന്റെ മറുപടി. ‘മമ്മൂട്ടിയെ കണ്ടവര്‍, യേശുദാസിന്റെ ശബ്ദം കേട്ടവര്‍ പിന്നെ മാറ്റാരുടെയും പുറകേ ആരാധന മൂത്ത് അലയില്ലെന്നായിരുന്നു’ അനൂപ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article