മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്‍റെ റിലീസ് ദിവസം അതിനെ വെല്ലുന്ന ചിത്രമിറക്കി നിര്‍മ്മാതാവ് പൃഥ്വിരാജ്; ഇതെന്തുകളി?!

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (21:22 IST)
മമ്മൂട്ടിച്ചിത്രമായ ദി ഗ്രേറ്റ്ഫാദര്‍ സമ്മിശ്രപ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ സമ്മിശ്രപ്രതികരണമൊന്നും തിയേറ്റര്‍ കളക്ഷനെ ബാധിച്ചിട്ടില്ല. തകര്‍പ്പന്‍ ആദ്യദിന കളക്ഷനാണ് ഡേവിഡ് നൈനാനും കൂട്ടരും വാരിക്കൂട്ടിയിരിക്കുന്നത്.
 
അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പൃഥ്വിരാജ് ഗ്രേറ്റ്ഫാദറിനെ വെല്ലുന്ന ടീസറുമായാണ് ഗ്രേറ്റ്ഫാദറിന്‍റെ റിലീസ് ദിവസം വന്നിരിക്കുന്നത്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ടിയാന്‍റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മുരളി ഗോപിയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. 
 
ടിയാന്‍ ഇന്‍‌ട്രൊ ടീസര്‍ അടിപൊളിയാണ്. എന്തായിരിക്കും ഈ സിനിമ എന്ന് ഒരു സൂചനയും തരാത്ത ടീസര്‍ എന്നാല്‍ വരാന്‍ പോകുന്നത് മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണ് പറയുന്നത് എന്ന് വ്യക്തമാക്കുന്നു. പൃഥ്വിരാജ് തന്‍റെ എഫ്ബി പേജില്‍ ടീസറിനെ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
 
Presenting..the intro teaser of Tiyaan
"ദൈവം സംരക്ഷിക്കുന്നവനെ 
മനുഷ്യനാല്‍ നിഗ്രഹിക്കുക... 
അസാധ്യം!
മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും,
അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക...
അസാധ്യം!"
- KABIR
 
പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അസ്‌ലനെ ഇങ്ങനെ നിര്‍വചിക്കാം: അളളാഹുവിന്റെ മുന്നില്‍ മാത്രം കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും വെട്ടാത്ത ഇമ.
Next Article