മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത് സൂര്യ!

Webdunia
ബുധന്‍, 10 ജനുവരി 2018 (12:16 IST)
മലയാളത്തിന്‌റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡയലോഗുകള്‍ പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ. പുതിയ തമിഴ് ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്‌റെ കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയ്ക്കിടെയാണ് താരം ആരാധകരുടെ പ്രിയങ്കരനായത്. 
 
മോഹന്‍ലാലിന്‌റെ 'നീ പോ മോനേ ദിനേശാ, സവാരി ഗിരി ഗിരി' മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്നീ പ്രശസ്ത ഡയലോഗുകളാണ് സൂര്യ പറഞ്ഞത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം ഈ മാസം റിലിസ് ചെയ്യും.   
 
ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണു സൂര്യയെ വരവേറ്റത്. സൊഡക് പാട്ട് ഹിറ്റാക്കിയ മലയാളികൾ ജിമിക്കി കമ്മലിനേക്കാളും വലിയ ഹിറ്റാണു തനിക്കു സമ്മാനിച്ചിരിക്കുന്നതെന്ന് സൂര്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article