നാലുവര്‍ഷമാകുന്നു ഒരു ഹരിഹരന്‍ ചിത്രം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ട്. സ്യമന്തകം എന്ന പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടിയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഏവരും ആഗ്രഹിക്കുന്നത് മറ്റൊന്നാണ്. മമ്മൂട്ടിയും ഹരിഹരനും ഒന്നിക്കുന്ന ഒരു സിനിമ. അത് എം ടിയുടെ തിരക്കഥയിലാണെങ്കില്‍ ഗംഭീരം.
ഒരു വീരഗാഥയോ പഴശ്ശിരാജയോ ഒക്കെയാണ് മമ്മൂട്ടി - ഹരിഹരന്‍ ടീമിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം. 1989ലാണ് ഒരു വടക്കന്‍ വീരഗാഥ റിലീസാകുന്നത്. 2009ലാണ് പഴശ്ശിരാജ എത്തുന്നത്. രണ്ടും ചരിത്രവിജയമാകുകയും ചെയ്തു.
എന്തായാലും പ്രേക്ഷകര്‍ ഈ കൂട്ടുകെട്ട് മിസ് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. എം ടിയുടെ തിരക്കഥയില്‍ ഒരു ഉശിരന്‍ സിനിമ ഹരിഹരന്‍ - മമ്മൂട്ടി ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് ഉടനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം, ഹരിഹരന്‍ - പൃഥ്വിരാജ് ടീമിന്‍റെ സ്യമന്തകം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പൃഥ്വിയുടെ കര്‍ണന് മുമ്പ് സ്യമന്തകം യാഥാര്‍ത്ഥ്യമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.