ദുല്‍ഖറിന്റെ സാഹസികരംഗങ്ങള്‍ അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന യുവതാര ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹൈലൈറ്റാകും. ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് മഡ് റെയ്സര്‍ ആയാണ് എത്തുന്നത്.
ബൈക്ക് സ്റ്റണ്ടുകള്‍ എല്ലാം ഒരു ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. വളരെ സാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നുവത്രേ
ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, നിത്യ മേനോന്, ഇഷ തല്‍വാര്‍, പാര്‍വതി മേനോന് എന്നിവരും 'ബാംഗ്ലൂര്ഡെയ്സി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ജലി മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് കൂടിയായ അന്‍വര്‍റഷീദ് ആണ്. സമീര്‍താഹിര്‍ ആണ് ഈ യുവതാര ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.