മഞ്ജുവാര്യര്‍ക്കെത്ര വയസായി?

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (17:56 IST)
PRO
രഞ്ജിത്തിന്‍റെ സിനിമയിലൂടെ മഞ്ജു വാര്യര്‍ മടങ്ങിവരവ് നടത്തുന്നു എന്ന വാര്‍ത്തയ്ക്ക് ഇപ്പോള്‍ പുതുമയില്ല. എന്നാല്‍ മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നു. കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്‍റെ പുതിയ സിനിമയിലെ നായകന്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലാ‍ണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ചാക്കോച്ചന്‍ നായകനാകുന്ന സിനിമ പൂര്‍ണമായും ഒരു കോമഡിച്ചിത്രമാണ്.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്ഥിരം എഴുത്തുകാരായ സഞ്ജയ് - ബോബി ടീമാണ് ഈ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത്. ട്രാഫിക്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഹൌ ഓള്‍ഡ് ആര്‍ യു നിര്‍മ്മിക്കുന്നത്.

എന്തായാലും മഞ്ജു വാര്യര്‍ നായികയാകുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങും മുമ്പേ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ഹൌ ഓള്‍ഡ് ആര്‍ യു.

വെബ്ദുനിയ വായിക്കുക