ഇതാദ്യമായാണ് പൃഥ്വി ലാലിനൊപ്പം മുഴുനീള ചിത്രത്തില്‍ ഒരുമിക്കുന്നത്. ജോഷിയുടെ ട്വന്റി 20യില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നില്ല.
മഞ്ജുവിനൊപ്പം വീണ്ടും ഒരു ഹിറ്റിനായി- അടുത്ത പേജ്
1998 ല്‍ പുറത്തിറങ്ങിയ കന്മദമായിരുന്നു മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അവസാന ചിത്രം. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സൂചന.
ചില മോഹന്‍ലാല്‍- മഞ്ജു ചിത്രങ്ങള്‍- കന്മദത്തിലെ ഭാനുവും വിശ്വനാഥനും- അടുത്ത പേജ്
ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ലാല്‍, മഞ്ജു വാര്യര്‍, കെപിഎസി ലളിത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കന്മദം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് എ കെ ലോഹിതദാസ് ആണ്.
ഉണ്ണിമായക്ക് അഭയം നല്‍കിയ ആറാം തമ്പുരാന്‍ ജഗന്നാഥന്‍- അടുത്തപേജ്
ജഗന്നാഥന്‍: ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
ഉണ്ണിമായ: അതെ. അല്ലെന്നു തോന്നാന്‍ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ
ജഗന്നാഥന്‍: സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവന്‍. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ. കോലോത്തെ അടിച്ചു തളിക്കാര്യാ ?
ഉണ്ണിമായ: ഈ ചുറ്റമ്പലത്തിന്റെ ഉള്ളിലായതു കൊണ്ട് ഇതിനുള്ള മറുപടി ഉണ്ണിമായ പറയണില്ല്യ. കോലോത്തെ തമ്പുരാട്ട്യാടോ, മാഷേ.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, നരേന്ദ്രപ്രസാദ്, സായ്കുമാര്‍ തുടങ്ങിയവര്‍ പ്രഥാനകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത ആറാം തമ്പുരാന്റെ രചന രഞ്ജിത്തിന്റേതാണ്.
നിരഞ്ജനുവേണ്ടി അഭിരാമി- അടുത്ത പേജ്
സിബി മലയിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998-ല്‍ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം.