ബോക്സോഫീസില്‍ ജേക്കബ് സ്വര്‍ഗരാജ്യം നിര്‍മ്മിച്ചു; പടം ബമ്പര്‍ ഹിറ്റ്!

ശനി, 23 ഏപ്രില്‍ 2016 (12:17 IST)
നിവിന്‍ പോളിയുടെ ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ വന്‍ ഹിറ്റായി മാറിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജേക്കബായി എത്തിയത് രണ്‍‌ജി പണിക്കരാണ്.
 
ചിത്രം രണ്ടാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 8.12 കോടി രൂപയാണ് സ്വന്തമാക്കിയത്.
 
ആദ്യദിവസം 1.35 കോടി രൂപ സ്വന്തമാക്കിയ ഈ സിനിമ ‘തെറി’ ഉള്‍പ്പടെയുള്ള വമ്പന്‍ റിലീസുകള്‍ക്കിടയില്‍ നിന്ന് പോരാടിയാണ് ഈ വിജയം സ്വന്തമാക്കിയിരിക്കുന്നത്. 
 
തമിഴ്നാട്ടിലും ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ പ്രേമം ചെന്നൈയില്‍ റെക്കോര്‍ഡ് വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ നിവിന്‍ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ തമിഴ്നാട്ടില്‍ വലിയ മാര്‍ക്കറ്റാണ്.

വെബ്ദുനിയ വായിക്കുക