ബേബൊ സെക്സിയാവണമെന്ന് സെയ്ഫ്

Webdunia
ഞായര്‍, 5 ജൂലൈ 2009 (15:57 IST)
PROPRO
ബേബൊ സിനിമയില്‍ സെക്സിയായി വസ്ത്രം ധരിക്കണമെന്ന് സെയ്ഫ് ആഗ്രഹിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ? എത്രയോ നാളായി സെയ്ഫിന്റെ കൂടെ ചുറ്റിയടിച്ച് നടക്കുന്ന ബേബൊയ്ക്കും ഇപ്പോള്‍ സെയ്ഫിന്റെ മനസ്സിലിരിപ്പ് നന്നായി അറിയാം.

എന്നാല്‍, സെയ്ഫിന് താന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കുറച്ച് കൂടുതല്‍ “ഹോട്ടായി” വസ്ത്രം ധരിക്കുന്നതാണ് ഇഷ്ടമെന്ന് കരീന വെളിപ്പെടുത്തിയതായി ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. പാര്‍ട്ടിക്കും ഡിന്നറിനും തന്നെ ഒപ്പം കൂട്ടുമ്പോള്‍ സെയ്ഫ് ഇതിനായി നിര്‍ബന്ധം പിടിക്കാറുമുണ്ടത്രേ.

പുതിയ സിനിമയായ ‘കംബഖ്ത് ഇഷ്ഖ്ന്റെ’ ഒരു പ്രത്യേക പ്രദര്‍ശനം കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കരീന ഒരുക്കിയിരുന്നു. അമ്മ ബബിതയും സഹോദരിയും കരിഷ്മയും ഉള്‍പ്പെടെ പ്രദര്‍ശനത്തിനെത്തിയവരെല്ലാം കരീനയുടെ പ്രകടനത്തെ വളരെയധികം പുകഴ്ത്തുകയും ചെയ്തു.

സെയ്ഫും കരീനയുടെ പ്രകടനം കണ്ട് തരിച്ചിരുന്നു പോയി എന്നാണ് റിപ്പോര്‍ട്ട്. അകി നരൂലയുടെ ഡിസൈനിംഗില്‍ ബേബൊ ഒരു ഇടിത്തീയാണെന്ന് സയ്ഫ്ന് തോന്നിക്കാണും. എന്നാല്‍, സിനിമയില്‍ അക്ഷയ് കുമാറിനെ മയക്കാന്‍ വേണ്ടി കരീന പാടുന്ന “ബേബൊ മേം ബേബൊ” എന്ന ഗാനരംഗം സെയ്ഫിന് അത്ര സുഖിച്ചില്ല, ഏത് കാമുകനായാലും ഇത്രയൊക്കെയോ പറ്റൂ എന്നാണ് സെയ്ഫിനെ അടുത്തറിയാവുന്നവര്‍ പറയുന്നത്. എന്നാല്‍, അക്ഷയ്ക്കൊപ്പം വെനീസില്‍ വച്ച് ചിത്രീകരിച്ച കരീനയുടെ മറ്റൊരു ഗാന രംഗത്തെ പുകഴ്ത്താനും സെയ്ഫ് മടിച്ചില്ലത്രേ !