ബാംഗ്ലൂര്‍ ഡെയ്സില്‍ നിന്ന് നയന്‍താരയെ മാറ്റി?

Webdunia
വ്യാഴം, 30 ജൂലൈ 2015 (09:29 IST)
ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് റീമേക്കില്‍ വലിയ മാറ്റങ്ങള്‍. ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന തെന്നിന്ത്യന്‍ താരറാണി നയന്‍താരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നയന്‍താരയ്ക്ക് പകരം സമാന്തയുമായി അണിയറപ്രവര്‍ത്തകര്‍ കരാര്‍ ഒപ്പിട്ടതായി അറിയുന്നു. മലയാളത്തില്‍ നിത്യ മേനോന്‍ അവതരിപ്പിച്ച കാമിയോ റോളിലേക്കാണ്‌ നയന്‍താരയെ തീരുമാനിച്ചിരുന്നത്.

നേരത്തേ, ഈ പ്രൊജക്ടിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സമാന്തയെ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റില്ല എന്ന കാരണം ഉന്നയിച്ച് അന്ന് അവര്‍ പിന്‍മാറുകയാണുണ്ടായത്.

ആര്യ, ശ്രീദിവ്യ, റാണ ദഗ്ഗുബാട്ടി, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജ്ജുന്‍ ദിവ്യ മട്രും കാര്‍ത്തിക്ക് എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ഭാസ്കര്‍ ആണ്‌ സംവിധാനം ചെയ്യുന്നത്.