പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി ക്രോണിക് ബാച്ച്‌ലര്‍ ?!

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (15:20 IST)
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്നു. ഒരു സൂപ്പര്‍ പ്രൊജക്ടാണ് ഇരുവരും കൂടി പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടി ഈ സിനിമയില്‍ ഒരു ക്രോണിക് ബാച്ച്‌ലറെ അവതരിപ്പിക്കുമെന്നാണ് വിവരം.
 
പ്രായം കടന്നുപോയിട്ടും വിവാഹിതനാകാതെ നില്‍ക്കുന്ന ഒരാളും അയാളെ ലക്‍ഷ്യമിട്ട് ഒന്നിലധികം പെണ്‍കുട്ടികളും എന്നതാണ് ഈ സിനിമയുടെ കഥാതന്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മേഘത്തിന് ശേഷം മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്ന ഈ സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും.
 
മമ്മൂട്ടിക്ക് പുറമേ ശ്രീനിവാസന്‍, നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങിയവരും ഈ സിനിമയില്‍ വേഷമിടുന്നു. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ.
 
ഒപ്പം എന്നെ തകര്‍പ്പന്‍ ഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പ്രൊജക്ടാണിത്. ഒപ്പത്തിന്‍റെ ഹിന്ദിയാണ് പ്രിയന്‍ ഉടന്‍ ചെയ്യുന്ന സിനിമ.
Next Article