യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. ഇതാണ് കഥ. ഈ വലതുവശത്തെ നല്ല കള്ളനെ ഇങ്ങ് മലയാളത്തിലേക്ക് കൊണ്ടുവരികയാണ് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. 'വലതുവശത്തെ കള്ളന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ ആഷിക് അബുവാണ് സംവിധാനം ചെയ്യുന്നത്. കള്ളനാകുന്നത് സാക്ഷാല്‍ പൃഥ്വിരാജ്.
വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോണ്‍പോള്‍ ഒരു തിരക്കഥ രചിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ഈ സിനിമയില്‍ കഥ പറയുന്നത്. പൃഥ്വിരാജിനൊപ്പമുള്ള മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നവരെല്ലാം പുതുമുഖങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഗ്യാംഗ്സ്റ്റര്‍' എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ കനത്ത പരാജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലതു വശത്തെ കള്ളന്‍ ആഷിക് അബുവിന് ഏറെ നിര്‍ണായകമായ പ്രൊജക്ടാണ്.