പുലിമുരുകന് വേണ്ടി ഷങ്കര്‍ - രാജമൌലി വടം‌വലി !

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (19:25 IST)
പുലിമുരുകന്‍ റീമേക്ക് ചെയ്യാന്‍ കടുത്ത മത്സരം. തമിഴില്‍ ചിത്രം ഷങ്കര്‍ സംവിധാനം ചെയ്യുമെന്നാണ് ആദ്യം ലഭിച്ച സൂചന. എന്നാല്‍ തമിഴ് - തെലുങ്ക് റീമേക്കുകള്‍ക്കായി എസ് എസ് രാജമൌലിയും താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള സൂചനകള്‍ ലഭിക്കുന്നു.
 
വിക്രമിനെ നായകനാക്കി ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ഷങ്കര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പ്രഭാസിനെ നായകനാക്കി തമിഴ് - തെലുങ്ക് റീമേക്കുകള്‍ക്കാണ് രാജമൌലി ആലോചിക്കുന്നതെന്നാണ് പുതിയ സൂചന.
 
യൂണിവേഴ്സല്‍ സബ്ജക്ട് ആയതിനാല്‍ ഏത് ഭാഷയിലും വര്‍ക്കൌട്ട് ആകുന്നതാണ് പുലിമുരുകന്‍റെ കഥ. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ കഥയ്ക്കായി ഇത്രയും വലിയ മത്സരം നടക്കുന്നത്. അന്യഭാഷാ റീമേക്കുകള്‍ക്കുള്ള അവകാശം അഭിഷേക് ഫിലിംസിനാണ് നല്‍കിയിരിക്കുന്നത്.
 
അതേസമയം, പുലിമുരുകന്‍റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി റീമേക്ക് വൈശാഖ് തന്നെ ഒരുക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക