പുലിമുരുകന്‍റെ ശക്തനായ എതിരാളി എന്ന നിലയിലാണ് തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി സിനിമ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. പുലിമുരുകന്‍ നടത്തിയ 100 കോടിയുടെ മുന്നേറ്റമൊന്നും തോപ്പില്‍ ജോപ്പന് നടത്താനായില്ല. എന്നാല്‍ ഒട്ടും പതറാതെ അന്തസാര്‍ന്ന വിജയം നേടി തലയുയര്‍ത്തി നിന്നു.