പുലിമുരുകന്‍ നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !

Webdunia
ചൊവ്വ, 16 മെയ് 2017 (11:17 IST)
മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ തകര്‍പ്പന്‍ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്‍ഷ്യവുമായി ബാഹുബലി 2 മുന്നേറുകയാണ്. 
 
ആഗോള കളക്ഷനായി 150 കോടിയിലേറെ നേടിയ പുലിമുരുകന്‍ കേരളത്തില്‍ നിന്നുമാത്രം നേടിയത് 89 കോടി രൂപയാണ്. ഈ റെക്കോര്‍ഡ് ലക്‍ഷ്യമിട്ടാണ് ഇപ്പോള്‍ രാജമൌലിവിസ്മയം ബാഹുബലി 2ന്‍റെ മുന്നേറ്റം.
 
ഇതുവരെ കേരളത്തില്‍ നിന്നുമാത്രം ബാഹുബലി 50 കോടിയിലേറെ രൂപ നേടിക്കഴിഞ്ഞു. ഇനി വെറും 30 കോടിയുടെ വ്യത്യാസം മാത്രമാണ് പുലിമുരുകനും ബാഹുബലി2ഉം തമ്മില്‍. അത് നിഷ്പ്രയാസം മറികടക്കാന്‍ ഈ പ്രഭാസ് ചിത്രത്തിന് കഴിയുമോ എന്ന് ഇന്‍ഡസ്ട്രിയാകെ ഉറ്റുനോക്കുകയാണ്. 
 
അതേസമയം ബാഹുബലി 2ന്‍റെ ആഗോള കളക്ഷന്‍ 1500 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരിപ്പടത്തിന് ഇപ്പോഴും രാജ്യത്തും വിദേശത്തും ഗംഭീര കളക്ഷനാണുള്ളത്. 
Next Article