പീഡിപ്പിക്കാന്‍ ശ്രമിച്ചു, നടി അഭിനയം നിര്‍ത്തി!

Webdunia
വ്യാഴം, 26 മെയ് 2011 (14:35 IST)
PRO
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ മനം‌നൊന്ത് ബോളിവുഡ് നടി അലിസ ഖാന്‍ അഭിനയം നിര്‍ത്തി. അഭിനയരംഗം വിട്ട് അലിസ പ്രശസ്തമായ ഒരു വിമാനക്കമ്പനിയില്‍ എയര്‍‌ഹോസ്റ്റസായി ചേരാന്‍ ശ്രമിക്കുകയാണ്. ആരാണ് അലിസയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത് എന്നല്ലേ? ഒപ്പം അഭിനയിക്കുന്ന പ്രശസ്ത നടി രാഖി വോറ!

‘മൈ ഹസ്ബന്‍ഡ്സ് വൈഫ്’ എന്ന ചിത്രത്തില്‍ തന്‍റെയൊപ്പം അഭിനയിച്ച രാഖി വോറ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും നഗ്നയായി ഓടിക്കുകയും ചെയ്തു എന്ന് അലിസ ഖാന്‍ പറയുന്നു. ക്വാലാലംപൂരിലെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.

ഷൂട്ടിംഗിന് ശേഷം അലിസ ഖാനെ തന്‍റെ മുറിയിലേക്ക് രാഖി വോറ ക്ഷണിക്കുകയായിരുന്നു. ഒരു കൂട്ടിനുവേണ്ടിയാണ് ക്ഷണിക്കുന്നതെന്നാണ് പാവം അലിസ കരുതിയത്. എന്നാല്‍ രാത്രി ഏറെ വൈകിയതോടെ രാഖിയുടെ സ്വഭാവം മാറി. അലിസയുടെ വസ്ത്രം ബലമായി ഉരിഞ്ഞുകളഞ്ഞ രാഖി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗ്നയായ അലിസ നിലവിളിച്ചുകൊണ്ട് മുറിക്കുള്ളിലൂടെ ഓടി. എന്നിട്ടും വിടാതെ, അലിസയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ രാഖി ശ്രമിച്ചു.

താന്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതിരുന്നപ്പോള്‍ ദേഷ്യം വന്ന രാഖി വോറ അലിസയെ മുറിയിലാക്കി പൂട്ടിയ ശേഷം സ്ഥലം വിട്ടു. ഒടുവില്‍ സംവിധായകന്‍ വിനോദ് ഛബ്ര ഇടപെട്ടാണ് അലിസയെ മുറിയില്‍ നിന്ന് പുറത്തെത്തിച്ചത്. തന്‍റെ ആദ്യ ചിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു അനുഭവമുണ്ടായതില്‍ ദുഃഖിതയായ അലിസ അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.