സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ വാഴ്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം നിവിന്‍ പോളിയുടെ ഡേറ്റിനാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റൊരു സൂപ്പര്‍സ്റ്റാറായ ദിലീപ് ഇതിനിടെ വമ്പന്‍ തിരിച്ചുവരവിന് കളമൊരുക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടിയാണ് ദിലീപിന് നേരിടേണ്ടിവന്നത്. ഈ വര്‍ഷം ആദ്യമിറങ്ങിയ ഇവന്‍ മര്യാദരാമനും പരാജയമായതോടെയാണ് പുനര്‍വിചിന്തനത്തിന് ദിലീപ് തീരുമാനമെടുത്തത്. അതിനുശേഷമെത്തിയ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ഹിറ്റായതോടെ ഇനി വളരെ ശ്രദ്ധിച്ച് മാത്രം സിനിമകള്‍ ചെയ്താല്‍ മതിയെന്ന ഉറച്ച നിലപാടില്‍ താരം എത്തിയിരിക്കുകയാണ്.
അടുത്ത പേജില്‍ - ദൃശ്യം ആവര്‍ത്തിക്കുമോ?
ജീത്തു ജോസഫിന്‍റെ ലൈഫ് ഓഫ് ജോസൂട്ടി, ശ്രീബാല കെ മേനോന്‍റെ 'ലവ് 24X7' എന്നീ സിനിമകള്‍ ദിലീപ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റെക്കോര്‍ഡ് വേഗത്തിലാണ് 'ലവ് 24X7' ഷൂട്ടിംഗ് തീര്‍ന്നത്. ഏറെ നര്‍മമുഹൂര്‍ത്തങ്ങളുള്ള ലളിതമായൊരു പ്രണയചിത്രമായിരിക്കും ഇത്.
ലൈഫ് ഓഫ് ജോസൂട്ടി ഒരു ഫാന്‍റസി കോമഡി ത്രില്ലറാണ്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.
അടുത്ത പേജില്‍ - വീണ്ടുമൊരു കല്യാണരാമന്‍!
അതേസമയം, ദിലീപിന്‍റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. ഈ ചിത്രം പൂര്‍ണമായും കാനഡയിലാണ് ചിത്രീകരിക്കുന്നത്. ഒരു ഗംഭീര കോമഡി എന്‍റര്‍ടെയ്നറായിരിക്കും അത്.
കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ മെഗാഹിറ്റ് ദിലീപ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാഫി.