മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നിന്നുതിരിയാന്‍ സമയമില്ല. ഒന്നിലേറെ സിനിമകളില്‍ ഒരേ സമയം അഭിനയിക്കുന്നു. പുതിയ സിനിമകള്‍ റിലീസിനായി കാത്തുകിടക്കുന്നു. ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഒട്ടേറെ. അതിനിടയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
എന്തായാലും മമ്മൂട്ടി കുറച്ചുദിവസം സിനിമാ ഷൂട്ടിംഗിന് അവധി കൊടുക്കുകയാണ്. ഇപ്പോള്‍ ‘തോപ്പില്‍ ജോപ്പന്’ എന്ന അടിപൊളി എന്റര്‍ടെയ്നറിലും ‘പേരന്പ്’ എന്ന തമിഴ് ചിത്രത്തിലുമാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഷെഡ്യൂള്‍ ബ്രേക്കുകള്‍ക്കിടയില്‍ കുറച്ചുദിവസം അവധിയെടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.
കുടുംബത്തോടൊപ്പം വിദേശത്തേക്ക് ഒരു ഉല്ലാസയാത്രയാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ചിത്രീകരണത്തിരക്കിലായ മകന് ദുല്‍ക്കര്‍ സല്മാന് ഈ യാത്രയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടാകില്ലെന്നാണ് സൂചന.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ‘കസബ’ ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി പ്രണയനായകനാകുന്ന ‘വൈറ്റ്’ ജൂലൈ 29നാണ് റിലീസ് ചെയ്യുന്നത്. ഓണത്തിന് തോപ്പില്‍ ജോപ്പനും പ്രേക്ഷകരെ ആനന്ദിപ്പിക്കാനെത്തുന്നുണ്ട്.
പൃഥ്വിരാജ് നിര്‍മ്മിക്കുന്ന സിനിമയിലായിരിക്കും വെക്കേഷന് ശേഷം മമ്മൂട്ടി അഭിനയിക്കുക.