നിഗൂഢതകളുടെ ആള്‍രൂപം - ജോണ്‍ ഡേവിഡ്, ഞെട്ടിക്കാന്‍ വീണ്ടും മോഹന്‍ലാല്‍
ബുധന്‍, 4 മാര്‍ച്ച് 2015 (14:20 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് കനല്‍. എം പത്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് എസ് സുരേഷ് ബാബു.
ഇതേ ടീമിന്‍റെ 'ശിക്കാര്‍' വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളത്തില്‍ മെഗാഹിറ്റായ സിനിമയാണ്. വനത്തിന്‍റെയും നക്സലിസത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തിലാണ് ശിക്കാര്‍ കഥ പറഞ്ഞത്. എന്നാല്‍ കനലിന് തീര്‍ത്തും വ്യത്യസ്തമായ ഭൂമികയാണ് സംവിധായകന്‍ ഒരുക്കുന്നത്.
ഒരു മണല്‍ നഗരത്തിലാണ് കനലിന്‍റെ കഥ നടക്കുന്നത്. അവിടെ ജോണ്‍ ഡേവിഡ് എന്നൊരു മനുഷ്യന്‍. അയാള്‍ക്കൊപ്പം അയാളുടെ ജീവിതത്തിനൊപ്പം ചലിക്കുന്ന മറ്റൊരാള്‍. അയാള്‍ ആരാണ്? കനല്‍ എന്ന സസ്പെന്‍സ് ത്രില്ലര്‍ പറയുന്നത് ഈ കഥയാണ്.
ജോണ്‍ ഡേവിഡ് ആയി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ മലയാളത്തിലെ ഒരു യുവ സൂപ്പര്‍താരവും ഈ പ്രൊജക്ടില്‍ അഭിനയിക്കുന്നുണ്ട്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കനലിന് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.