നഷാ; പൂനം പാണ്ഡെയുടെ മേനിയഴക് മാത്രം

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2013 (16:25 IST)
PRO
ട്വിറ്ററില്‍ കുറിച്ചിട്ട അഭിനയത്തിന്റെ കൊടുമുടികള്‍ കീഴടക്കാന്‍ “സെക്സ് ബോംബ്” പൂനം പാണ്ഡെക്ക് തന്റെ പുതിയ ചിത്രമായ നഷായില്‍ സാധിച്ചില്ല. മേനി കൊണ്ട് യുവജനങ്ങളെ ഇക്കിളിപ്പെടുത്തിയത് ഒഴിച്ചാല്‍ സിനിമ പരാജയം തന്നെയാണ്.

2003 ല്‍ “ജിസം“ സംവിധാനം ചെയ്ത അമിത് സക്സേനയുടെ പുതിയ ചിത്രമായ നഷായില്‍ പൂനം പാണ്ഡെക്ക് അഭിനയമായി കാഴ്ചവെയ്ക്കാന്‍ ഉണ്ടായിരുന്നത് തന്റെ വടിവൊത്ത ശരീരം മാത്രമാണ്. കഥാസാരം തീര്‍ത്തും ഇക്കിളിച്ചിത്രങ്ങളുടെ തന്നെയാണ്. പൂനത്തിലും മികവാര്‍ന്ന അഭിനയം കാഴ്ചവെച്ചത് 18കാരന്റെ ആഗ്രഹങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച ശിവം പാട്ടീല്‍ തന്നെയാണെന്നതില്‍ സംശയമില്ല.

കഥാസാരം വളരെ ദുര്‍ബലമാണ്, 18കാരനായ സാഹിലിന് തന്റെ സ്കൂളില്‍ പുതിയതായി നാടകം പഠിപ്പിക്കാന്‍ വന്ന അനിത ടീച്ചറില്‍ മോഹം ഉതിക്കുന്നു. തുടര്‍ന്ന് സാഹിലും അനിതാ ടീച്ചര്‍ തമ്മിലുള്ള പ്രായവിത്യാസമെന്ന പ്രണയവും അതിരുവിട്ട ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു നല്ല ചിത്രത്തിന്റെ കഥ പറയുന്നതു പോലെ നഷയെ എടുത്തുയര്‍ത്താന്‍ സാ‍ധിക്കില്ല.

PRO
എന്തായാലും പൂനം പാണ്ഡെ ഒരു കാര്യം തെളിയിച്ചു വേറെ ഒന്നുമല്ല, തനിക്ക് അഭിനയിക്കാന്‍ അറിയില്ലയെന്നത്. പൂനം അഭിനയിക്കുന്നതിലും നല്ലത് മോഡലിംഗ് രംഗത്ത് നിലയുറപ്പിക്കുന്നതാണ്. പക്ഷേ ഒരു കാര്യം തീര്‍ച്ച തുണിയുരിഞ്ഞ് ബോളിവുഡില്‍ പടം ചെയ്യാന്‍ പൂനത്തിന് സാധിച്ചതിന് അഭിനന്ദനം ലഭിക്കുക തന്നെ വേണം. അത് പ്രിയപ്പെട്ട പ്രേക്ഷകരുടെ തീരുമാനം പോലെയിരിക്കും.

നഷായില്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു മേനി പ്രദര്‍ശനം കാണാം എന്നതില്‍ സംശയമില്ല, സംവിധായകന്‍ അമിത് സക്സേന സിനിമകള്‍ ചെയ്യുന്നതില്‍ പ്രശ്നമില്ല പക്ഷേ സിനിമയിലേക്കുള്ള സെക്സ് ബോംബുകളെ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ച് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്