ഏറെ കോളിളക്കമുണ്ടാക്കിയ പ്രണയത്തിനും പ്രണയത്തകര്ച്ചയ്ക്കുമൊടുവില് നയന്‍താര വീണ്ടും ചിമ്പു നായകനാകുന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്ത ‘ഇതുനമ്മ ആള്’ എന്ന സിനിമ പക്ഷേ ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. അതിന് പ്രധാന കാരണം, നയന്‍താര തന്നെയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വിവരം.
നയന്‍താര ഈ സിനിമയ്ക്കായി നല്കിയ ഡേറ്റുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. അതിനാല്‍ നയന്‍താര അഭിനയിക്കേണ്ടുന്ന രണ്ട് ഗാനരംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാനുണ്ട്. എന്നാല്‍ ഈ ഗാനങ്ങള്‍ ചിത്രീകരിക്കാനായി പുതിയ ഡേറ്റുകള്‍ നല്കാന് തയ്യാറല്ലെന്ന് നയന്‍സും അറിയിച്ചിട്ടുണ്ട്.
ചിമ്പുവിന്റെ പിതാവ് ടി രാജേന്ദറാണ് ഇത് നമ്മ ആള് നിര്‍മ്മിക്കുന്നത്. നയന്‍താര സിനിമയുമായി ഇനി സഹകരിക്കുന്നില്ലങ്കില് ചിത്രത്തിന്റെ പരസ്യങ്ങളിലെല്ലാം ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നൊരു തീരുമാനം അണിയറ പ്രവര്‍ത്തകര്‍ കൈക്കൊണ്ടതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.