നയന്‍താരയെ പെണ്ണുകാണാന്‍ ചിമ്പു വരുന്ന സീന്‍. ചിമ്പുവിനൊപ്പം തമിഴിലെ പുതിയ കോമഡി സെന്സേഷന് സൂരിയുമുണ്ട്. ചടങ്ങ് നടക്കുന്നതിനിടയില്‍ നയന്‍താര ചിമ്പുവിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - “പെണ്‍കുട്ടികളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താ?”
ഉടന്‍ തന്നെ സൂരിയുടെ മറുപടി - “ഇവന് പെണ്ണ് എന്ന് എഴുതിക്കാണിക്കുന്നതുപോലും ഇഷ്ടമാണ്”.
ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നയന്‍താര ചിരിച്ചുചിരിച്ച് വശംകെട്ടു. ‘അവര്‍ അപ്പോള്‍ ചിരിച്ച ചിരി ഹോംവര്‍ക്ക് ചെയ്ത് വന്ന് ചിരിച്ചതാണെന്ന് പറയാനാകില്ലല്ലോ’ - നയന്‍താരയും ചിമ്പുവും തമ്മില്‍ സിനിമയുടെ ലൊക്കേഷനില്‍ എങ്ങനെ പെരുമാറുന്നു എന്ന് സംവിധായകന് പാണ്ഡിരാജിന്റെ ഈ മറുപടി തന്നെ ധാരാളം!
അടുത്ത പേജില്‍ -
ചിമ്പുവിന്റെയും നയന്‍സിന്റെയും പ്രണയം തന്നെയാണ് കഥ!
ഒരു ഒന്നാന്തരം റൊമാന്റിക് കോമഡി സിനിമയാണ് ‘ഇത് നമ്മ ആള്’ എന്ന് സംവിധായകന് തന്നെ വ്യക്തമാക്കുന്നു. “പ്രണയം മാത്രമാണ് ഈ സിനിമയുടെ കഥ. നയന്‍താരയുടെയും ചിമ്പുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും അവരുടെ കെമിസ്ട്രിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിമ്പു ഈ ചിത്രത്തില്‍ ഒരു പ്രണയ പരാജിതനാണ്. അങ്ങനെ കഴിയവേ, വീട്ടുകാര്‍ ചിമ്പുവിന് ഒരു വിവാഹം ആലോചിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന പെണ്‍കുട്ടിയാണ് നയന്‍താര. നിശ്ചയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് കല്യാണം. ഈ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്കിടയില്‍ പൂക്കുന്ന പ്രണയമാണ് കഥ” - പാണ്ഡിരാജ് വെളിപ്പെടുത്തുന്നു.
അടുത്ത പേജില്‍ -
എന്തുവന്നാലും ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കും!
ഈ ചിത്രത്തിന് ഓപ്പണിംഗില്‍ പാട്ടില്ല. വലിയ ആക്ഷന്‍ സീനുകളില്‍ ഇല്ല. “അതൊന്നും വേണ്ട. ഒന്നും ഇല്ലെങ്കിലും ഞാന്‍ ഈ പടം ചെയ്യും. കാരണം, ഈ കഥയ്ക്ക് എന്റെ ജീവിതവുമായി സാദൃശ്യമുണ്ട്” - ചിമ്പു ഇങ്ങനെയാണ് തന്നോട് പറഞ്ഞതെന്ന് പാണ്ഡിരാജ് വ്യക്തമാക്കുന്നു.
“ചിമ്പുവും നയന്‍താരയും നല്ല സുഹൃത്തുക്കളായിത്തന്നെയാണ് പെരുമാറുന്നത്. ഇരുവരും തമ്മില്‍ ഒരു ഈഗോയുമില്ല. ചില ഡയലോഗുകള്‍ പറയുമ്പോള്‍ അത് അവരുടെ പഴയ ജീവിതകാലത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും യാതൊരു വൈഷമ്യവും കാട്ടാതെ അവര്‍ അഭിനയിക്കുന്നു” - പാണ്ഡിരാജ് വ്യക്തമാക്കി.