കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ഇവർ പ്രതികരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ ആയ പ്രവർത്തികൾ അവഗണിക്കാൻ കഴിയുന്നതല്ലെന്ന് സംഘടന വെളിപ്പെടുത്തി. 2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.