ദുല്‍ക്കര്‍ സല്‍മാന്‍ എന്നേക്കാള്‍ സ്‌മാര്‍ട്ട്: മാധവന്‍

Webdunia
വെള്ളി, 22 ജനുവരി 2016 (14:21 IST)
മണിരത്നത്തിന് ഏറ്റവും പ്രിയപ്പെട്ട നായകന്‍‌മാരില്‍ ഒരാളാണ് മാധവന്‍. ആദ്യചിത്രമായ ‘അലൈപായുതേ...’ മുതല്‍ മാധവന്‍ മണിരത്നത്തിന് ഏറ്റവും യോജിച്ച താരമാണ്. അലൈപായുതേ കഴിഞ്ഞും ചില മണിരത്നം ചിത്രങ്ങളില്‍ മാധവന്‍ അഭിനയിച്ചു.
 
കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത്, ഗുരു എന്നീ മണിരത്നം സിനിമകളില്‍ മാധവന്‍ ഉണ്ടായിരുന്നു. ഇവയിലെല്ലാം ഉജ്ജ്വലമായ അഭിനയപ്രകടനങ്ങളും മാധവന്‍ നടത്തി. എങ്കിലും പ്രേക്ഷകര്‍ക്ക് മണിരത്നം - മാധവന്‍ കോമ്പിനേഷനില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അലൈപായുതേ തന്നെയാണ്.
 
“മനസ്സുകൊണ്ട് മണിസാര്‍ ഇപ്പോഴും യുവാവാണ്. എല്ലാ കാര്യത്തിലും അപ്‌ഡേറ്റ് ആയിരിക്കും. ഏറ്റവും പുതിയ സിനിമയായ ‘ഓ കാതല്‍ കണ്‍‌മണി’ക്ക് നേരിയ തോതില്‍ ‘അലൈ പായുതേ’ ടച്ച് ഉണ്ട്. എന്നാല്‍ പടത്തില്‍ ദുല്‍ക്കര്‍ എന്നേക്കാള്‍ സ്മാര്‍ട്ട് ആണ്” - മാധവന്‍ പറയുന്നു.
 
മാധവന്‍ നായകനായ ഇമോഷണല്‍ ഡ്രാമ ‘ഇറുതിച്ചുട്ര്’ ഈ മാസം അവസാനം റിലീസാണ്. ആ ചിത്രത്തിന് ഹിന്ദി പതിപ്പും അതേ ദിവസം ഇറങ്ങുന്നുണ്ട്.