തൊട്ടാല്‍ തീ പാറും, അടിച്ചാല്‍ തിരിച്ചടിക്കും - ഇത് 'പൂജൈ' വിശാല്‍!

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (12:26 IST)
നാന്‍ സിഗപ്പു മനിതന്‍ തമിഴ്നാട്ടില്‍ മെഗാഹിറ്റായി. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ഇന്ദ്രുഡുവും വന്‍ ഹിറ്റ്. അതോടെ തമിഴ് - തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഹോട്ട് കേക്കായി മാറിയിരിക്കുകയാണ് വിശാല്‍. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത ചിത്രം - പൂജൈ! ചിത്രം സാംവിധാനം ചെയ്യുന്നത് ഫാമിലി ആക്ഷന്‍ സിനിമകളുടെ അമരക്കാരന്‍ സാക്ഷാല്‍ ഹരി!

ഹരിയുടെ കഴിഞ്ഞ ചിത്രം സിങ്കം 2 ബ്ലോക്ക് ബസ്റ്ററായിരുന്നു. അതുകൊണ്ടുതന്നെ ഹരിയും വിശാലും ഒത്തുചേരുമ്പോള്‍ പ്രതീക്ഷകള്‍ വാനത്തോളം ഉയരത്തിലാണ്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. സത്യരാജും രാധികയും മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.

പൂജൈയുടെ ഷൂട്ടിംഗ് 75 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീതം. കോയമ്പത്തൂര്‍, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളിലെ മാരത്തോണ്‍ ഷൂട്ടിംഗിന് ശേഷം അവസാനഘട്ട ചിത്രീകരണം ഇപ്പോള്‍ കാരൈക്കുടിയില്‍ പുരോഗമിക്കുകയാണ്.

ദീപാവലിക്കാണ് പൂജൈ പ്രദര്‍ശനത്തിനെത്തുന്നത്. വിശാല്‍ തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം പ്രിയന്‍. ഹരിയും വിശാലും മുമ്പ് ഒന്നിച്ച താമിരഭരണി എന്ന സിനിമ വന്‍ ഹിറ്റായിരുന്നു.