ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിലെ നായിക അനുഷ്ക ഷെട്ടിയാണെന്ന വാര്‍ത്ത നേരത്തേ മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റൊരു പ്രധാനവാര്‍ത്തയാണ് ആ പ്രൊജക്ടിനെ സംബന്ധിച്ച് ഇപ്പോള്‍ നല്‍കുന്നത്. അജിത്തിന് മറ്റൊരു നായികകൂടിയുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ തൃഷ.
‘സത്യദേവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുഷ്കയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള റോളിലാണ് തൃഷ എത്തുന്നത്. മെയ് 14 മുതല്‍ തൃഷ ചിത്രീകരണത്തില്‍ പങ്കെടുത്തുതുടങ്ങുമെന്നാണ് വിവരം.
ഗൌതം മേനോന്‍റെ വിണ്ണൈത്താണ്ടി വരുവായാ എന്ന സിനിമയിലെ നായികാവേഷം തൃഷയ്ക്ക് ഏറെ ഗുണം ചെയ്തതാണ്. സത്യദേവിലെ കഥാപാത്രവും തൃഷയുടെ കരിയറിലെ എണ്ണപ്പെട്ടതാകുമെന്നാണ് സൂചന.
ജി, കിരീടം, മങ്കാത്ത തുടങ്ങിയ അജിത് ചിത്രങ്ങളില്‍ തൃഷയായിരുന്നു നായിക. മങ്കാത്തയുടെ മഹാവിജയം ആവര്‍ത്തിക്കാന്‍ സത്യദേവിലൂടെ തലയ്ക്കും തൃഷയ്ക്കും കഴിയുമോ എന്ന് കാത്തിരുന്നുകാണാം.