ഡേവിഡ് നൈനാന്‍ വീണ്ടും? മമ്മൂട്ടിച്ചിത്രത്തിന് രണ്ടാം ഭാഗം വരുമോ?

Webdunia
വെള്ളി, 12 മെയ് 2017 (16:02 IST)
മമ്മൂട്ടി നായകനായ ബ്ലോക്‍ബസ്റ്റര്‍ ചിത്രം ദി ഗ്രേറ്റ്ഫാദറിന് രണ്ടാം ഭാഗം വരുമോ? പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഏറെ ആഗ്രഹിക്കുന്നതാണ് ഈ പ്രൊജക്ട്. ഈ സിനിമയും ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്യണമെന്നാണ് ആരാധകരുടെ അഭിപ്രായം‍. എന്തായാലും അത്തരം ചില ആലോചനകളൊക്കെ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഡേവിഡ് നൈനാന്‍റെ ജനപ്രീതി പരിഗണിച്ചും ഒരിക്കല്‍ കൂടി ആ കഥാപാത്രത്തെ കളത്തിലിറക്കാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നത്. ആര്യയും സ്നേഹയും രണ്ടാം ഭാഗത്തില്‍ അതിഥിതാരങ്ങളായിരിക്കുമെന്നും സൂചനകളുണ്ട്.
 
രണ്ടാം ഭാഗം കൂടുതല്‍ ചടുലവും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ ഗ്രേറ്റ്ഫാദര്‍ രണ്ടാം ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
 
അടുത്ത വര്‍ഷം ഗ്രേറ്റ് ഫാദര്‍ 2 തുടങ്ങുമെന്നും അതിനുമുമ്പ് പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ഹനീഫ് അദേനി ചെയ്യുമെന്നുമാണ് വിവരം.
Next Article