ടാക്സി ഡ്രൈവര്‍ മോഹന്‍ലാല്‍, യാത്രക്കാരി ആന്‍ഡ്രിയ !

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (14:17 IST)
‘ലോഹം’ ചിത്രീകരണം പുരോഗമിക്കുകയാണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാന്‍‌മാരില്‍ ഒരാളായ എസ് കുമാറിന്‍റെ മകനാണ് കുഞ്ഞുണ്ണി.
 
ലോഹത്തില്‍ മോഹന്‍ലാല്‍ ഒരു ടാക്സി ഡ്രൈവറായാണ് അഭിനയിക്കുന്നത്. രാജു എന്നാണ് കഥാപാത്രത്തിന്‍റെ പേര്‍. രാജു ഓടിക്കുന്ന ടാക്സിയില്‍ കയറുന്ന ജയന്തി എന്ന കഥാപാത്രമായി ആന്‍ഡ്രിയ ജെര്‍മിയ അഭിനയിക്കുന്നു. ജയന്തിയുടെ വരവ് രാജുവിന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
 
കേരളത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ചാണ് ‘ലോഹം’ സംസാരിക്കുന്നത്. മാക്സ് ലാബ് പ്രദര്‍ശനത്തിനെത്തിക്കുന്ന സിനിമയുടെ നിര്‍മ്മാണം ആന്‍റണി പെരുമ്പാവൂര്‍. മൈഥിലിയും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



ചിത്രത്തിന് കടപ്പാട് : രഞ്ജിത്തിന്‍റെ ഫേസ്‌ബുക്ക് പേജ്