ഞങ്ങള്‍ ഇപ്പോള്‍ 24 മണിക്കൂറും വഴക്കാണ്: വാണി വിശ്വനാഥ്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (17:33 IST)
വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രത്തിലൂടെ മടങ്ങിവരാന്‍ പദ്ധതിയിട്ടെങ്കിലും ആ സിനിമ നടന്നില്ല. ഇപ്പോള്‍ തെലുങ്കില്‍ നിന്ന് ഓഫര്‍ കിട്ടിയിട്ടുണ്ട്. മലയാളത്തിലേക്കും വാണി മടങ്ങിവരും.
 
മലയാളത്തിന്‍റെ പ്രിയനടന്‍ ബാബുരാജിന്‍റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയില്ല. ബാബുരാജിന്‍റെയും കുട്ടികളുടെയും കാര്യങ്ങളുമായി തിരക്കില്‍ തന്നെയാണ് വാണി ഇപ്പോഴും.
 
വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായില്ലേ, ബാബുരാജുമായുള്ള പ്രണയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വാണി വിശ്വനാഥിന്‍റെ മറുപടി അല്‍പ്പം വ്യത്യസ്തമാണ്. “അതൊക്കെ അവിടെത്തന്നെയുണ്ട്. എന്നാലും ഇപ്പോള്‍ ഞങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും വഴക്കാണ്. ആലുവയില്‍ ട്രാഫിക് ബ്ലോക്കുണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് വഴക്കുപറയും പുള്ളി. അതെന്തിനാണെന്നാല്‍ എന്നോട് ഇവിടെയെത്തുന്ന സമയം പറഞ്ഞിട്ടുണ്ട്. അത് തെറ്റുമോ എന്ന് പേടിച്ചിട്ട് നേരത്തേതന്നെയുള്ള വഴക്കുപറച്ചിലാണ്. എനിക്കത് അറിയാവുന്നതുകൊണ്ട് ദേഷ്യമൊന്നുമില്ല” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വാണി പറയുന്നു.
Next Article