മലയാളത്തിന്റെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ 'ദൃശ്യം' തമിഴിലേക്ക് കടക്കാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് ആരംഭിക്കും. കമല്ഹാസന് നായകനാകുന്ന ചിത്രം നാലുമാസം കൊണ്ട് പൂര്‍ത്തിയാകും. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം.
കമല്‍ഹാസന്റെ ഭാര്യയായി ഗൌതമി അഭിനയിക്കുന്ന ചിത്രത്തില്‍ ഐജി ഗീതാ പ്രഭാകറായി ആശാ ശരത് തന്നെ വേഷമിടും. ദൃശ്യത്തിന് ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് തന്നെയാണ് തമിഴ് റീമേക്കിന്റെയും ഛായാഗ്രാഹകന്‍. തിരക്കഥയില്‍ ജീത്തു ജോസഫിനെ സഹായിക്കാന്‍ ജയമോഹനുമുണ്ടാകും.
ഇപ്പോള്‍ ഉത്തമവില്ലന്റെ ചിത്രീകരണത്തിരക്കിലാണ് കമല്‍. ജൂലൈ പത്തിന് ചിത്രീകരണം പൂര്‍ത്തിയാകും. ഉത്തമവില്ലന്‍ സെപ്റ്റംബര്‍ റിലീസാണ്. കമല്ഹാസന് സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായി വരികയാണ്. വിശ്വരൂപം 2 നവംബറിലാണ് റിലീസ് ചെയ്യുന്നത്.
ദൃശ്യം റീമേക്ക് ക്രിസ്മസിന് റിലീസ് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കമല്‍ഹാസനും ജീത്തു ജോസഫും.