ജാമ്യത്തിനു പിന്നാലെ ദിലീപ് സിനിമാ തിരക്കുകളിലേക്ക്; മുരളിഗോപിയുടെ കുമ്മാരസംഭവത്തിൽ താരം ഉടൻ ജോയിൻ ചെയ്യും

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (07:58 IST)
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് തിരക്കുകളിലേക്ക്. കേസുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്തപ്പോൾ നിരവധി ചിത്രങ്ങൾ പാതിവഴിയിൽ മുടങ്ങിയിരുന്നു. ഇപ്പോഴിതാ, മുരളി ഗോപി സംവിധാനം ചെയ്യുന്ന കുമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നു.
 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. സമകാലിക രാഷ്ട്രീയം പ്രമേയമാക്കുന്ന സിനിമക്കായി വേങ്ങര ഉപതെരഞ്ഞെടുപ്പ് ചിത്രീകരിക്കാനാണ് സംഘം എത്തിയത്.
മൂന്നുദിവസമാണ് വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. 
 
ദിലീപ് ഇതുവരെ ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നിട്ടില്ല. ഇരുപതാം തിയതിയോടെ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 30 ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
 
20 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ രതീഷ് അമ്പാട്ടാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. 

അനുബന്ധ വാര്‍ത്തകള്‍

Next Article