രജനികാന്തിന്‍റെ അടുത്ത സിനിമ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യും. വിജയ് ഇനി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനൊരുങ്ങുന്നത്. ശിവയാണ് അജിത് നായകനാകുന്ന അടുത്ത സിനിമ ഒരുക്കുന്നത്. ബോളിവുഡില്‍ ആമിര്‍ഖാനും തിരക്കില്‍ തന്നെ.
ഇവര്‍ ആരെയും വച്ച് ഉടന്‍ ഒരു പ്രൊജക്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ് സംവിധായകന്‍ ഷങ്കര്‍ എന്നാണ് പറഞ്ഞുവന്നത്. അങ്ങനെയെങ്കില്‍ ഷങ്കറിന്‍റെ അടുത്ത സിനിമയില്‍ ആരായിരിക്കും നായകന്‍?
ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സാക്ഷാല്‍ ചിരഞ്ജീവിയാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ നായകനായി എത്തുന്നത്. അതൊരു തെലുങ്ക് ചിത്രമായിരിക്കും. പ്രത്യേകത അതൊന്നുമല്ല. ചിരഞ്ജീവിയുടെ നൂറ്റമ്പതാം സിനിമയായിരിക്കും അത്.
ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യണമെന്ന് ഷങ്കര്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. അത് ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രമാകുന്നത് യാദൃശ്ചികം. എന്തായാലും അതിഗംഭീരമായ ഒരു സ്ക്രിപ്റ്റാണ് ചിരഞ്ജീവിക്കുവേണ്ടി ഷങ്കര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഷങ്കറിന്‍റെ എല്ലാ തമിഴ് ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റിയെത്താറുണ്ട്. എന്നാല്‍ നേരിട്ട് ഒരു തെലുങ്ക് ചിത്രം ഷങ്കര്‍ സംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്.