കുഞ്ചാക്കോ ബോബനും ആന്‍ അഗസ്റ്റിനും ജോഡിയായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചുവരുന്നു. ആദ്യ ചിത്രം ഹിറ്റായതോടെ രാശിയുള്ള നായികയെന്ന് പേരുവീണ ആന്‍ അഗസ്റ്റിന് അവസരങ്ങളുടെ പെരുമഴയാണ്. ഉടന്‍തന്നെ ആന്‍ - ചാക്കോച്ചന് ടീം വീണ്ടും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ത്രീ കിംഗ്സ്’ എന്ന ചിത്രത്തിലാണ് ആനും ചാക്കോച്ചനും വീണ്ടും ജോഡിചേരുന്നത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത സുനില്‍, കാതല്‍ സന്ധ്യ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈ വി രാജേഷ് തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് വേണുവാണ്.
ആന്‍ അഗസ്റ്റിന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്റെ നായികയായും ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘അര്ജ്ജുനന് സാക്ഷി’ എന്ന സിനിമയിലാണ് പൃഥ്വിക്ക് ആന്‍ നായികയാകുന്നത്. പത്മപ്രിയയെയായിരുന്നു ഈ സിനിമയില്‍ നായികയാക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പത്മപ്രിയയെ ഒഴിവാക്കി ആനിനെ തീരുമാനിക്കുകയായിരുന്നു.
ഇതിനുപുറമേ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രൊജക്ടുകളിലേക്കും ആന്‍ അഗസ്റ്റിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.