ഗൗതം മേനോന്‍ വരുന്നു, ലാലിനെയും ഫഹദിനെയും കാണാന്‍!

Webdunia
ഞായര്‍, 14 ഏപ്രില്‍ 2013 (15:36 IST)
PRO
PRO
മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പ്രമുഖ തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ എത്തുന്നത് ചില കിടിലന്‍ പ്രോജക്ടുകളുമായാണ്. മോഹന്‍ലാലിനെയും യുവനടന്‍ ഫഹദ് ഫാസിലിനെയും നായകരാക്കി രണ്ടു ചിത്രങ്ങളാണ് ഗൌതം ഒരുക്കുന്നത്.

രണ്ടു ചിത്രങ്ങളുടെയും കഥയും ഗൌതം മേനോന്റേതാണ്. സൂര്യയുമായുള്ള ഒരു ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം മേനോന്‍. ഇതു കഴിഞ്ഞാലുടന്‍ മലയാള സിനിമയുടെ ജോലികള്‍ തുടങ്ങും.

മരിയ്ക്കാര്‍ ഫിലിംസിന്റെ ബാനറിലാണ് ഗൗതം മലയാളത്തില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മരിക്കാര്‍ ഫിലിംസ് സിനിമാ നിര്‍മ്മാണത്തില്‍ വീണ്ടും സജീവമാകുന്നത്. ഗൗതം മേനോന്‍,തമിഴ് സംവിധായകന്‍ തിരു എന്നിവരുടേതുള്‍പ്പെടെ എട്ടു ചിത്രങ്ങളാണ് മരിക്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ പ്രദര്‍ശത്തിനെത്തുക.