മുന്‍ മന്ത്രി ഗണേഷ് കുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നുവെന്ന് സൂചന. ഇതുസംബന്ധിച്ച് ഗണേഷ് കുമാര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്രേ. ഗീതാഞ്ജലിയുടെ സെറ്റില്‍ വച്ച് നിര്‍മ്മാണ രംഗത്തേക്ക് കടക്കാനുള്ള ആഗ്രഹം പ്രിയദര്‍ശനുമായി പങ്കുവച്ചു. ഗണേഷിന്റെ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രിയനും സമ്മതിച്ചു. അങ്ങനെയെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാലും പറഞ്ഞതായാണ് വിവരം.
ഗീതാഞ്ജലിയുടെ ജോലി കഴിഞ്ഞാലുടന്‍ പ്രിയന് ഗണേഷിനു വേണ്ടി സമയം കണ്ടെത്തും. ഒരു കോമഡി എന്റര്‍ടെയ്നറാണ് സുഹൃത്തുക്കളുടെ ഈ ടീം ലക്ഷ്യമിടുന്നത്. മറ്റു താരങ്ങളെയൊന്നും നിശ്ചയിച്ചിട്ടില്ല.
കുറച്ചുകാലമായി വിവാദവാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയക്കാരനായ സിനിമാ താരമാണ് കെ ബി ഗണേഷ് കുമാര്‍. അടുത്തിടെ എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാനാണ് രാജിയെന്നും അതല്ല സിനിമാരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നുമുള്ള രീതിയില്‍ ഇതിന് വിലയിരുത്തലുകളുണ്ടായിരുന്നു.