ക്രിക്കറ്റും തെരഞ്ഞെടുപ്പും: തമിഴകത്ത് നീലത്തരംഗം

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2011 (15:27 IST)
PRO
ലോകകപ്പ് ക്രിക്കറ്റും നിയമസഭാ തെരഞ്ഞെടുപ്പും മലയാള സിനിമാലോകത്തെ കുലുക്കുന്നില്ല. സൂപ്പര്‍ താരങ്ങള്‍ എല്ലാം തങ്ങളുടെ വമ്പന്‍ സിനിമകള്‍ ഈ കാലത്തുതന്നെ റിലീസ് ചെയ്യാന്‍ ധൈര്യപൂര്‍വം മുമ്പോട്ടുവന്നിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, മമ്മൂട്ടിയുടെ ആഗസ്റ്റ് 15, ഡബിള്‍സ്, പൃഥ്വിരാജിന്‍റെ ഉറുമി തുടങ്ങി ഒരുപിടി ബിഗ് ബജറ്റ് സിനിമകളാണ് ക്രിക്കറ്റ് - തെരഞ്ഞെടുപ്പ് ജ്വരത്തെ അതിജീവിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഇവയെല്ലാം ഹിറ്റാകുമെന്ന് തന്നെയാണ് മലയാള സിനിമാലോകത്തിന്‍റെ വിശ്വാസം.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് സിനിമയുടെ കാര്യം. തെരഞ്ഞെടുപ്പിനെയും ക്രിക്കറ്റിനെയും അവര്‍ ഭയക്കുകയാണ്. മിക്ക താരങ്ങളും തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ലോകകപ്പിനും തെരഞ്ഞെടുപ്പിനും ശേഷമാക്കി നിശ്ചയിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വലിയ സിനിമകളുടെ സാന്നിധ്യമോ പുതിയ റിലീസുകളോ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സീസണ്‍ കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് തിയേറ്ററുടമകളുടെ വിലയിരുത്തല്‍.

എന്നാല്‍ ഇതിന് അവര്‍ കണ്ടിരിക്കുന്ന ഉപായമാണ് അപകടകരം. നീലച്ചിത്രങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ റിലീസിനൊരുങ്ങുകയാണ്. ക്രിക്കറ്റിനെയും തെരഞ്ഞെടുപ്പിനെയും പരീക്ഷകളെയും അതിജീവിക്കാന്‍ നീലച്ചിത്രങ്ങള്‍ക്കാകുമെന്നാണ് കണക്കുകൂട്ടല്‍. തിയേറ്ററുകളിലെല്ലാം നീലച്ചിത്രങ്ങള്‍ കൂട്ടത്തോടെ റിലീസ് ചെയ്യുകയാണ്. ഒരുകാലത്ത് ഷക്കീലച്ചിത്രങ്ങള്‍ മലയാള സിനിമയെ വിഴുങ്ങിയതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്ത്.

പൊങ്കലിന് ശേഷം തിയേറ്ററുകളില്‍ പ്രേക്ഷകരെത്താത്ത ഒരു സ്ഥിതിവിശേഷം രൂപം കൊണ്ടിരുന്നു. വാരാന്ത്യങ്ങളില്‍ പോലും നാല്‍പ്പത് ശതമാനം സീറ്റുകള്‍ മാത്രമാണ് ഫുള്ളായിരുന്നത്. നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അറുപത് ശതമാനം സീറ്റുകള്‍ വരെ ഫുള്ളാകുന്നു. വാരാന്ത്യങ്ങളില്‍ അതിലും കൂടുതലെന്നാണ് കണക്ക്. മാത്രമല്ല, ഇവയെല്ലാം ലോ ബജറ്റ് സിനിമകളാണെന്നതും വിതരണാവകാശത്തുക വളരെ കുറവാണെന്നതും ഈ സിനിമകളെ വന്‍ വിജയമാക്കി മാറ്റുകയാണ്.

അടുത്ത പേജില്‍ - അതിരുവിട്ട നഗ്നത, സെക്സിന്‍റെ അതിപ്രസരം

PRO
തമിഴകത്ത് പൊങ്കലിന് ശേഷം ഒട്ടേറെ ‘എ’ സര്‍ട്ടിഫിക്കേറ്റ് സിനിമകളാണ് റിലീസ് ചെയ്തത്. എല്ലാം അതിരുവിട്ട നഗ്നതയുടെയും കിടപ്പറരംഗങ്ങളുടെയും ആധിക്യത്താല്‍ ഇക്കിളിപ്പെടുത്തുന്ന സിനിമകള്‍. മൃഗം ഫെയിം സാമി സംവിധാനം ചെയ്ത ‘സിന്ധു സമവെളി’ ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്ന സബ്ജക്ടാണ് ചര്‍ച്ച ചെയ്തത്. വളരെ നിലവാരം കുറഞ്ഞ സിനിമയായിട്ടും സിന്ധു സമവെളി ഹിറ്റായി. ഇതേത്തുടര്‍ന്നാണ് നീലത്തരംഗം ആഞ്ഞുവീശിയത്.

അടുത്ത പേജില്‍ - ഇഴുകിച്ചേരുന്ന ശരീരങ്ങള്‍

PRO
‘തപ്പ്’ എന്ന സിനിമ അടുത്തകാലത്ത് ഏറെ ചലനം സൃഷ്ടിച്ചു. മധ്യവയസ്കരുടെയും യുവാക്കളുടെയും ലൈംഗികജീവിതമാണ് ആ സിനിമ ഹൈലൈറ്റ് ചെയ്തത്. എന്തായാലും സംവിധായകനും നിര്‍മ്മാതാക്കളും ലക്‍ഷ്യമിട്ടത് ഫലം കണ്ടു. പടം തരംഗമായി മാറി.

അടുത്ത പേജില്‍ - പ്രതികാരകഥ, പക്ഷേ കാട്ടുന്നത് നഗ്നത

PRO
അടുത്ത് റിലീസായ ‘വര്‍മം’ എന്ന ചിത്രം പറയുന്നത് ഒരു പ്രതികാരകഥയാണ്. പക്ഷേ പരിധിയില്ലാതെ ഗ്ലാമര്‍ രംഗങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ് ചിത്രത്തില്‍. കഥ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളണമെന്ന നിര്‍ബന്ധമൊന്നും സംവിധായകനില്ലെന്നു തോന്നുന്നു. അല്‍പ്പവസ്ത്രധാരിണിയായ നായികയുടെ രംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും കൊണ്ട് സമൃദ്ധമാണ് വര്‍മം.

അടുത്ത പേജില്‍ - ദേവദാസിയായി അല്‍പ്പവസ്ത്രത്തില്‍ മോണിക്കാ ബേദി

PRO
‘ദേവദാസിയിന്‍ കഥൈ’ ഉടന്‍ റിലീസാകുന്ന തമിഴ് ചിത്രമാണ്. അധോലോക നായകനുമായി ബന്ധമുണ്ടെന്നതിന്‍റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്ന മോണിക്കാ ബേദിയാണ് ഈ സിനിമയിലെ നായിക. ദേവദാസിയായാണ് മോണിക്ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പെദ്ദാപുരത്തെ ദേവദാസി സംസ്കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ സിനിമ നഗ്നതാപ്രദര്‍ശനത്തിന്‍റെ ഉത്സവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്ത പേജില്‍ - അധരചുംബനങ്ങള്‍ അനവധി

PRO
2007 ല്‍ റിലീസായ ഹിന്ദിച്ചിത്രമാണ് ‘കഭി സോച്ഛാ ഭി ന ഥാ’. നഗരജീവിതത്തിന്‍റെ ഇരുണ്ടവശങ്ങളാണ് സിനിമയുടെ പ്രമേയം. അധരചുംബനങ്ങള്‍ ഉള്‍പ്പടെ ചൂടേറിയ രംഗങ്ങള്‍ ഒട്ടേറെയുള്ള ഈ സിനിമയും ഇപ്പോള്‍ തമിഴകത്തെത്തി യുവമനസുകളില്‍ അഗ്നിപടര്‍ത്തുകയാണ്.

അടുത്ത പേജില്‍ - പൂര്‍ണ നഗ്നയായി നായിക, പരസ്യമായി രതി

PRO
നായിക പൂര്‍ണ നഗ്നയാകുന്നതും പരസ്യമായി ഇണചേരുന്നതും ‘വേലുപ്രഭാകരനിന്‍ കാതല്‍ കഥൈ’ എന്ന ചിത്രത്തെ വിവാദത്തിലാക്കിയിരിക്കുകയാണ്. 2004ല്‍ പൂര്‍ത്തിയായ ഈ സിനിമ തടസങ്ങളെ എല്ലാം അതിജീവിച്ച് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഷെര്‍ളി ദാസ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക. അഞ്ച് സീനുകളില്‍ ഷെര്‍ളി പൂര്‍ണ നഗ്നയായാണ് അഭിനയിച്ചിരിക്കുന്നത്. മാത്രമല്ല ‘ഓപ്പണ്‍ എയര്‍’ രതിരംഗങ്ങളാലും ചിത്രം സമ്പന്നം.

അടുത്ത പേജില്‍ - സൌഹൃദവും പ്രണയവും

PRO
‘വാടാ പോടാ നന്‍‌പര്‍കള്‍’ എന്ന സിനിമ സൌഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയാണ്. ഗ്ലാമര്‍ രംഗങ്ങളുടെ അതിപ്രസരം തന്നെയാണ് ഈ സിനിമയുടെയും സവിശേഷത. ഇഴുകിച്ചേര്‍ന്നുള്ള ഗാനരംഗങ്ങളും മറ്റും ഹിറ്റായിക്കഴിഞ്ഞു.

എന്തായാലും തെരഞ്ഞെടുപ്പും ക്രിക്കറ്റ് ലോകകപ്പും കഴിയുന്നതു വരെ ഇത്തരം സിനിമകള്‍ തമിഴകത്തെ സിനിമാ തിയേറ്ററുകള്‍ ഭരിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്