നയന്‍താരയെ പറ്റി പല ഗോസിപ്പുകള്‍ വരുന്നുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തിലും പെരുമാറ്റത്തിന്റെ കാര്യത്തിലും ആര്‍ക്കും ഈ താരത്തെ പറ്റി മോശം അഭിപ്രായമില്ല. നയന്‍താര എന്നും ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നത് കാമുകന്മാരുടെ കാര്യത്തിലാണ്.
ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഇവരുടെ പ്രണയകഥ സോഷ്യല്‍ മീഡിയകളും നവമാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു. അതിന് ശേഷമാണ് പ്രഭുദേവയുമായി പ്രണയത്തിലായത്. വിവാഹം വരെ എത്തിനിന്ന ആ ബന്ധത്തിന് ആയുസ് തീരെ കുറവായിരുന്നു.
താരം യുവ സംവിധായകനായ വിഘ്നേശ് ശിവയുമായി പ്രണയത്തിലാണ്. ‘നാനും റൗഡി താന്‍ ‘എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍ താരയും വിഘ്നേശും തമ്മില്‍ അടുക്കുന്നത്. ചിത്രത്തില്‍ നയന്‍താര നായികയായിരുന്നു. വിഘനേശ് സംവിധനം ചെയ്ത ചിത്രമാണിത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് നയന്‍താര കാമുകന് പിറന്നാള്‍ സമ്മാനമായി കൊടുത്ത ബിഎംഡബ്ല്യു കാറിനെ പറ്റിയാണ്. കോടികള്‍ മുടക്കിയാണ് താരം കാമുകന് കാറുവാങ്ങി കൊടുത്തത്. രണ്ടുപേരും ഇപ്പോള്‍ ചെന്നൈയില്‍ ഒന്നിച്ചാണ് താമസം എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ സംവിധായകനുമായി നയന്‍താരയുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.