ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് സിഐഎ. കാമുകിയെ തേടി ദുൽഖർ അവതരിപ്പിക്കുന്ന അജിയെന്ന കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെ ഓരോ പ്രേക്ഷകരേയും നടത്തുകയാണ് അണിയറ പ്രവർത്തകർ.
മെക്സികോ - അമേരിക്കൻ അതിർത്തി പ്രദേശത്തെ യഥാർത്ഥ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണ വേളയിൽ അതിർത്തി കടക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഭയാർത്ഥികളമ്യും വീഡിയോയിൽ കാണാം. സ്ക്രീനിൽ തങ്ങൾ കാണിക്കാൻ ശ്രമിച്ചത് കണ്മുന്നിൽ കാണാൻ ആയത് ഹൃദയഭേദകമാണെന്ന് ദുൽഖർ പറയുന്നു.