കാമുകന്റെ വീട്ടുകാര്‍ വധഭീഷണി മുഴക്കുന്നു: നടി അല്‍ഫോണ്‍സ

Webdunia
വ്യാഴം, 17 ഏപ്രില്‍ 2014 (17:35 IST)
PRO
PRO
കാമുകന്‍ ആത്മഹത്യ ചെയ്ത ശേഷം അയാളുടെ വീട്ടുകാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് നടി അല്‍ഫോണ്‍സ പരാതി നല്‍കി. കാമുകന്‍ വിനോദിന്റെ മാതാപിതാക്കളും ബന്ധുക്കളും ഭീഷണി മുഴക്കി തന്റെ പക്കല്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയാണെന്നാണ് അല്‍ഫോണ്‍സ ആരോപിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

വിനോദിന്റെ പിതാവ് 50 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് നല്‍കിയില്ലെങ്കില്‍ തന്നെയും അഞ്ചു വയസ്സുകാരിയായ മകളെയും കൊല്ലുമെന്നും പറഞ്ഞു- നടി പറയുന്നു. നിയമപരമായുള്ള വിവാഹബന്ധത്തില്‍ പിറന്ന മകള്‍ ഇപ്പോള്‍ അല്‍ഫോണ്‍സയ്ക്കൊപ്പമാണ്.

എന്നാല്‍ അല്‍ഫോണ്‍സയും ബന്ധുക്കളും വിനോദിനെ കൊന്നതാണെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. മാര്‍ച്ച് നാലിനാണ് സാലിഗ്രാമത്തിലെ അല്‍ഫോണ്‍സയുടെ ഫ്ലാറ്റിലാണ് വിനോദ് ജീവനൊടുക്കിയത്.